ഈ കല്ലിന് ഗുരു ഗ്രഹത്തിന്റെന ദോക്ഷങ്ങളെ
പരിഹരിക്കുവാനും ഗുരുവിന്റെ കാരക
ധര്‍മ്മങ്ങളെ
പുഷ്ടിപ്പെടുത്തുവാനുമുള്ള ശക്തി ഉണ്ടെന്ന്
ജ്യോതിഷ സിദ്ധാന്തം
പറയുന്നു. നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സ്വാതികവും
ശ്രേഷ്ഠവുമായ ഗ്രഹമാണ് വ്യാഴം ഏറ്റവും ഭാരമുള്ളതിനാലാണ്
ഗുരുവെന്ന പേര്‍ വന്നതും. ഗുരുവിന്റെ് രത്നമായതിനാല്‍
പുഷ്യരാഗത്തിന് ശ്രേഷ്ടത്വം കൈവന്നു. കോറണ്ടം വിഭാഗം
രത്നമാണിത്. അലൂമിനിയം ഓക്സൈഡ് കലര്‍ന്നവയാണ്
കോറണ്ടം കല്ലുകള്‍.
ഇവകള്‍ പലനിറത്തിലുണ്ട്
മാണിക്യവും (ചുവപ്പ്) ഇന്ദ്രനീലവും
(നീല) വെള്ള
പുഷ്യരാഗവുമൊക്കെ കോറണ്ടം വിഭാഗത്തില്‍പ്പെടുന്നു. പുഷ്യരാഗം
(മഞ്ഞ) സ്വര്‍ണ്ണ നിറത്തിലും,
തേന്‍ നിറത്തിലും
കാണാറുണ്ട്. പുഷ്യ രാഗത്തിന്റെു മറ്റൊരു പേരാണ്
പുഷ്പരാഗം. ഇതാണ് യഥാര്‍ത്ഥപേരത്രേ. ഗുരു
മണി, ഗുരു
രത്നം എന്നുള്ള
പേരുകളും കേട്ടിട്ടുണ്ട്. സോളമന്‍
ചക്രവര്‍ത്തിയുടെ
കിരീടത്തിലും, ആഭരണത്തിലും പതിച്ചിരുന്ന
പ്രധാനരത്നം മഞ്ഞ പുഷ്യരാഗമായിരുന്നു.
ഭാരതത്തില്‍ മഹാനദി, ബ്രഹ്മപുത്ര,
ഹിമാലയം, വിന്ധ്യപര്വ്വേതം, ബംഗാള്‍,
ഒറീസ്സ എന്നിവിടങ്ങളില്‍
പുഷ്യരാഗം ലഭിക്കുന്നു. ബര്‍മ്മ, ശ്രീലങ്ക,
ജപ്പാന്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇവ
ലഭിക്കുന്നതായറിയാം. എങ്കിലും നല്ലതും
തിളക്കമേറിയതുമായ പുഷ്യരാഗം ലഭിക്കുന്നത്
ശ്രീലങ്കയിലാണ്.
ജാതകത്തില്‍ ഗുരു ദുര്‍ബലനായാല്‍ പുഷ്യരാഗം
ധരിക്കണം കൂടാതെ ഗുരുവിന്റെത ഫലദാന ശേഷി
വര്‍ദ്ധിപ്പിക്കുവാനായും
മഞ്ഞ പുഷ്യ
രാഗം ധരിക്കേണ്ടാതാണ്.
വ്യാഴം ലഗ്നാധിപനും
അഞ്ചാം ഭാവാധിപനും
ഒന്‍പതാം
ഭാവാധിപനുമായാല്‍ ഈ രത്നം
സംശയലേശമന്യേ ധരിക്കാവുന്നതാണ്.
ആറാം ഭാവാധിപനും എട്ടാം ഭാവാധിപനും പന്ത്രണ്ടാം
ഭാവാധിപനും ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടാക്കുന്നവരാണ്. ഗുരുവിന് ഈ സ്ഥാനാധിപത്യം ലഭിച്ചാല്‍
പുഷ്യരാഗം ധരിക്കാതിരിക്കുക്കയാണ് നല്ലത്.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു നല്ല
ജ്യോത്സ്യരുടെ നിര്‍ദ്ദേശപ്രകാരം ധരിക്കുന്നതില്‍ തെറ്റില്ല.
ജാതകവശാല്‍ ഗുരുവിന് നീചത്വം
വന്നാല്‍ പുഷ്യരാഗം ധരിക്കണം. ഗുരുവിന്റെ ശത്രുരാശികളായ
ഇടവം, തുലാം,
മിഥുനം, കന്നി
എന്നിവിടങ്ങളില്‍ ഗുരു നിന്നാല്‍
ദുര്‍ബലനാകും.
അപ്പോഴും രത്നം ധരിക്കേണ്ടാതാണ്.
ഗുരു 6,8,12 ഭാവാധിപന്മായരുമായി യോഗം
വരുകയോ ചെയ്താലും
പുഷ്യരാഗം ധരിക്കുക. ഇവരുടെ ദൃഷ്ടിയും ദോഷകരമാണ്.
ഗുരുവിന്റെപ ശത്രുക്കളായ ബുധനും, ശുക്രനുമായുള്ള യോഗ ദൃഷ്ടികളും ഗുരുവിനെ ദുര്‍ബലനാക്കും. ജാതകത്തില്‍
ഗുരു മൃത്യു
ഭാഗരാശികളില്‍ നിന്നാല്‍ ദുര്‍ബലനാകും. ഈ
അവസരങ്ങളിലെല്ലാം മഞ്ഞ പുഷ്യ
രാഗം ധരിക്കേണ്ടാതാണ്.
ഭാഗ്യക്കുറവിനും സന്താനഹീനതക്കും ഗുരു രത്നം ധരിച്ചാല്‍ ഫലമുണ്ടാകുമെന്ന്
ജ്യോതിഷം പറയുന്നു. ജാതകത്തില്‍ ഗുരു ബലവാനാണെങ്കിലും
അതിന്റെ ഫല
ദാനശേഷി വര്ദ്ധിരപ്പിക്കുവാനായി
പുഷ്യരാഗ രത്നം ധരിക്കാവുന്നതാണ്.
മേടലഗ്നം, കര്‍ക്കിടക
ലഗ്നം, വൃശ്ചികലഗ്നം,
ധനുലഗ്നം, മീനലഗ്നം എന്നീ ലഗ്നക്കാര്‍ക്ക്
പുഷ്യരാഗം ധരിക്കാവുന്നതാണ്. ബാക്കിയുള്ള
ലഗ്നത്തില്‍ ജനിച്ചവര്‍ മഞ്ഞ പുഷ്യരാഗം ധരിക്കരുത്.
ചിങ്ങലഗ്നക്കാര്‍ ഗുരു ദശയില്‍
മാത്രം ധരിക്കുക.
പുഷ്യരാഗം ധരിക്കുന്നതിനാല്‍ ബുദ്ധി, ബലം ഇവ വര്‍ദ്ധിക്കും. കീര്‍ത്തിയുണ്ടാകും, വിവാഹ തടസ്സം മാറികിട്ടും, ഉന്മാദരോഗം
കുറയും, ഭൂത
പ്രേത ബാധകള്‍
മാറികിട്ടും, കോപവും, ഭയവും നശിക്കും, ശ്വാസം
മുട്ടല്‍, കഫ ജന്യ രോഗങ്ങള്‍, പാണ്ടുരോഗം,
അപസ്മാരം എന്നിവയക്ക് പുഷ്യരാഗ ഭസ്മം ഔഷധമാണ്.
പൊതുവായി കരള്‍ രോഗങ്ങള്‍, ആമാശയ രോഗങ്ങള്‍,
പ്രമേഹം, വന്ധ്യത ഇവയ്ക്ക് മഞ്ഞ പുഷ്യരാഗം
ധരിക്കാവുന്നതാണ്.
numerology പ്രകാരവും മഞ്ഞ പുഷ്യരാഗം
ധരിക്കാമെന്നു പറയുന്നു. 3,12,21,30 തീയതികളില്‍
ജനിച്ചവര്‍ക്ക് ഇത് ധരിക്കാം. എങ്കിലും ഗുരു
അഷ്ടമാധിപനാണെങ്കില് പുഷ്യരാഗം ധരിക്കരുതെന്നാണ്
ഈ ലേഖികയുടെ
അഭിപ്രായം.
മതകാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍,
കലാകാരന്മാര്‍, വിദ്യാഭ്യാസ ധനകാര്യ കാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്നവര്‍ തുടിങ്ങിയവര്‍ yellow sapphire ധരിച്ചാല്‍
സ്വന്തം മേഖലയില്‍
അഭിവൃദ്ധിയുണ്ടാകും. രാഷ്ട്രീയക്കാര്‍ക്കും പാചകകലയില്‍ സാമര്ത്ഥ്യം ഉള്ളവര്‍ക്കും ധരിക്കാവുന്ന
രത്നമാണിത്. മഞ്ഞ ടോപാസ് എന്ന ഉപ
രത്നം പുഷ്യരാഗത്തിന്
പകരമായി ധരിക്കാവുന്നതാണ്,
കാണുവാന്‍ വളരെ മനോഹരമാണിത് പുഷ്യരാഗത്തിന്റെ പലഗുണങ്ങളും ഇതിനുണ്ട്.
താരതമ്യേന വിലക്കുറവാണ് താനും.
ശുദ്ധമായ പുഷ്യരാഗം കണ്ടുപിടിക്കുവാന്‍
വിഷമമാണ്. വെളുപ്പ്, കറുപ്പ് മുതലായ പുള്ളികള്‍
ഉള്ളത് നല്ലതല്ല.
കല്ലില്‍ കീറല്‍ ഉണ്ടാകുവാന്‍ പാടില്ല. ഇത്
വെളുത്ത വസ്ത്രത്തില്‍
വെയിലത്ത് വച്ചാല്‍ മഞ്ഞ രശ്മികള്‍ പ്രസരിക്കുമെങ്കില്‍
ശുദ്ധമാണ്. പാലില്‍ ഇട്ട് വച്ചാല്‍ തിളക്കം
മാറില്ല. ഉരകല്ലില്‍ ഉരച്ചാല്‍ തിളക്കം വര്‍ദ്ധിക്കും.
മഞ്ഞപുഷ്യരാഗം ധരിക്കേണ്ടാത് ഒരു
വ്യാഴാഴ്ചദിവസമാണ്. ഉദയത്തിനു ശേഷം
ഒരു മണിക്കൂറിനുള്ളില്‍
ധരിക്കുക. പുഷ്യരാഗം സ്വര്‍ണ്ണത്തിലാണ് മോതിരമാക്കേണ്ടത്.
കുറഞ്ഞത് 3 carat ആവശ്യമായി വരും.
locket ആയോ കമ്മല്‍ ആയോ ധരിക്കാം. എന്നാല്‍
സൂര്യപ്രകാശം തട്ടുന്ന വിധത്തിലാവണം അണിയേണ്ടത്.
മോതിരം അണിയേണ്ടത് ഇടതോ വലതോ കൈയിലെ
ചൂണ്ടാണി വിരലിലാണ് വലുത് കൈയായാല്‍ വളരെ
നന്ന്‍. കുളി,
ഭക്ഷണം മുതലായ
സമയങ്ങളില്‍ മോതിരം അഴിച്ചു വയ്ക്കുക. മോതിരത്തിലെ
കല്ലില്‍ അഴുക്ക് പിടിക്കാതിരിക്കാനാണിത്
ചെയ്യുന്നത്. മോതിരം അണിയുന്നതിനു മുന്‍പ്
പൂജിക്കുന്നത് ഉത്തമം.
രത്നധാരണത്തോടൊപ്പം തന്നെ താഴെപ്പറയുന്ന
നാമം ജപിക്കേണ്ടതാണ്.
ദേവനാം ച ഋഷീനാം ച ഗുരും
കാഞ്ചന സന്നിഭം
ബുദ്ധി ഭൂതം ത്രിലോകേശം തം നമാമി
ബ്രുഹസ്പതിം
ഋഷഭ ധ്വജായ വിദ് മഹേ
ഗൃണീ ഹസ്തായ ധീ മഹി
തന്നോ ഗുരു: പ്രചോദയാത്
ഗുരുവിന് സര്‍വ്വേശ്വരകാരകത്വമുണ്ട്
ഈശ്വരാധീനത്തിനായി ഈ മന്ത്രം
ജപിക്കുന്നത് ഉത്തമ ഗുണത്തെ നല്കും
ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306,
9447696190