നിറങ്ങൾ ജീവിതത്തിന് ഉണർവേകുന്നവയാണ്. ഓരോരുത്തർക്കും ഓരോ ഇഷ്ടനിറം കാണും. ഇഷ്ടനിറങ്ങളിലെ കാഴ്ചകൾ കൂടുതൽ സന്തോഷകരമാണ്. ചില നിറങ്ങൾ ഭാഗ്യം കൊണ്ടുവരും. ഓരോ രാശിക്കും ഭാഗ്യം നൽകുന്ന ആറു നിറങ്ങളെ പരിചയപ്പെടാം. ഈ നിറങ്ങൾക്ക് ആഗ്രഹപൂർത്തീകരണത്തിൽ നിർണായകപങ്കുണ്ട്.
1 ചുവപ്പ് മേടം വൃശ്ചികം രാശിക്കാർക്ക് അനുയോജ്യം. ചുവന്ന പട്ടണിഞ്ഞു മുരുകനെ പ്രാർഥിച്ചാൽ ഭാഗ്യാവസരങ്ങൾ കൂടും. (രാശിനാഥൻ- ചൊവ്വ)
2 വെള്ള ഇടവം, കർക്കടകം, തുലാം രാശികൾക്ക് അനുയോജ്യമായ നിറം. (രാശിനാഥൻ - ശുക്രൻ)
3 പച്ച മിഥുനം, കന്നി രാശിക്കാർക്കു ഭാഗ്യനിറം. പച്ച പട്ടുടുത്തു മഹാവിഷ്ണുവിനെ പ്രാർഥിച്ചാൽ അനുഗ്രഹം ലഭിക്കും. (രാശിനാഥൻ -ബുധൻ)
4 മഞ്ഞ ധനു, മീനം രാശിക്കാരുടെ ഭാഗ്യനിറമാണിത്. മഞ്ഞ നിറത്തിലുള്ള പട്ടുവസ്ത്രം ധരിച്ചു ദക്ഷിണാമൂർത്തിയെ തൊഴുതു പ്രാർഥിച്ചാൽ വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. (രാശിനാഥൻ -വ്യാഴം)
5 ഓറഞ്ച് ചിങ്ങം രാശിക്കാർ ഓറഞ്ച് നിറമുള്ള പട്ടുവസ്ത്രം ധരിച്ചു രുദ്രനെ ആരാധിച്ചാൽ ശിവന്റെ അനുഗ്രഹം ലഭിക്കും. ഉന്നതപദവികളും അംഗീകാരവും ലഭിക്കും. (അധിപൻ -സൂര്യൻ)
6 കറുപ്പ് മകരം കുംഭം രാശിക്കാരുടെ ഭാഗ്യനിറം. കറുത്ത പട്ടുവസ്ത്രം ധരിച്ചു ഹനുമാനെ ആരാധിക്കുന്നതിലൂടെ മഹനീയ സ്ഥാനം സമൂഹത്തിൽ ലഭിക്കും. (അധിപൻ -ശനി)