ഭാഗ്യം വർദ്ധിപ്പിക്കാൻ 7 വഴികൾ

ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ട്. നല്ല സമയത്ത് ചെയ്യുന്നതെല്ലാം ഭാഗ്യം തരുമെന്നും ചീത്തസമയത്ത് ചെയ്യുന്നത് ദൗർഭാഗ്യമാകുമെന്നും കരുതപ്പെടുന്നു. നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന ചിലരും ജീവിതത്തിലെ ദൗർഭാഗ്യത്തെക്കുറിച്ച് പരിഭവിക്കാറുണ്ട്. ഇത്രയൊക്കെ നല്ലകാര്യങ്ങൾ ചെയ്തിട്ടും എന്താണിങ്ങനെ ഭാഗ്യമില്ലാതായതെന്ന്. ഭാഗ്യ -ദൗർഭാഗ്യങ്ങൾ പ്രവചിക്കുകയല്ല ഇവിടെവിളിപ്പാടകലെ നിൽക്കുന്ന ഭാഗ്യത്തെ ജീവിതത്തിൽ അനുഭവിക്കാനുള്ള ചിന്തകൾ ഇതാ


1.എന്തും നേരിടാൻ തയ്യാറാവുക
പ്രതിസന്ധികളെ നേരിടുന്നവരെ ഭാഗ്യം കടാക്ഷിക്കുകയുള്ളു. അവസരങ്ങൾ മുൻകൂട്ടി കണ്ട് തയാറെടുത്ത് ഇരിക്കുന്നവരാണ് ഭാഗ്യശാലികൾ.
2.ബന്ധങ്ങൾ
ചില ആളുകളെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി മാറിയതിനെക്കുറിച്ച് കേട്ടിട്ടില്ലേപുതിയ ആളുകളെ പരിചയപ്പെടുകസംസാരിക്കുക ചിലപ്പോൾ പുതിയ അവസരങ്ങളാവും ഇതിലൂടെ തുറന്നുകിട്ടുക.
3.ഉൾവിളി
ചില സമയത്ത് ഒരു ഉൾവിളിയുണ്ടായെന്ന് പറയാറില്ലെഉൾവിളികൾക്ക് ചെവികൊടുക്കുക. എന്തെങ്കിലും കാരണമില്ലാതെ ഒരു തോന്നലുണ്ടാവില്ല. ചില ഉൾവിളികൾ ഭാഗ്യകരമാണ്.
4.മനസ് വിഷമിപ്പിക്കാതെ നീങ്ങുക
നാളയെക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടോ ആശങ്കപ്പെട്ടിട്ടോ നടക്കേണ്ട സംഭവങ്ങൾ മാറില്ല...ആകുലതയും ആശങ്കയും ഭാഗ്യം കൊണ്ടുവരില്ല. ഇന്നത്തെ കാര്യങ്ങൾ സംതൃപ്തിയോടെ ചെയ്യുന്നവർക്കാണ് ഭാഗ്യം. മിനിട്ടെങ്കിലും കണ്ണുകൾ അടച്ച് ധ്യാനിക്കാം. ചുറ്റുമുള്ള നല്ലകാര്യങ്ങൾ കാണുമ്പോൾ മറ്റുള്ളവരെ അഭിനന്ദിക്കാം. ഇന്നത്തെ ദിവസത്തിന് നന്ദി പറഞ്ഞ് ജീവിക്കാം. ഭാഗ്യം തേടിയെത്തും.
5.ആത്മവിശ്വാസം
ആത്മവിശ്വാസമാണ് ഭാഗ്യത്തെ അടുപ്പിക്കുന്ന കണ്ണി. അടുക്കും ചിട്ടയുമായി വിധിപ്രകാരം കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാനുള്ള തോന്നലുണ്ടെങ്കിൽ ആത്മവിശ്വാസത്തോടെ മുന്നേറണം.
ശുഭാപ്തി വിശ്വാസം
എനിക്കു മാത്രമെന്താണിങ്ങനെഎന്ന ചിന്ത ഉപേക്ഷിക്കുക. നല്ലത് മാത്രമേ സംഭവിക്കു എന്ന് മനസിൽ ഉറപ്പിക്കുക. ദൗർഭാഗ്യത്തെ ഭാഗ്യമാക്കി മാറ്റാനുള്ള മന്ത്രം ശുഭാപ്തി വിശ്വാസം മാത്രമാണ്.
പുതിയ പാഠങ്ങൾ പഠിക്കുക
ജീവിതത്തിൽ പുതിയകാര്യങ്ങൾ പഠിക്കുന്നതിന് പ്രായം ഒരു തടസമല്ല... ഒരോ ദിവസവും ഒരോ പുതിയ കാര്യങ്ങൾ പഠിച്ചു നോക്കിയാൽ വിജയത്തിലേക്ക് അടുക്കുകയായി. തെറ്റുകൾ തിരുത്തി മുന്നേറുക.
ജീവിതത്തിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ എന്നും ഓർമിക്കുക. ഇനിയൊരിക്കലും പരിഭവിക്കേണ്ടി വരില്ല.