ജ്യോതിഷത്തിൽ ഉൾപ്പെടുന്ന ഒരു വിശ്വാസമാണ് ആരൂഢ ശാസ്ത്രം. നമ്മൾ ചെയ്തതോ ചെയ്യാൻ പോകുന്നതോ ആയ ഒരു കർമ്മത്തിന്റെ ശുഭാശുഭ ഫലങ്ങൾ അറിയുന്നതിന് ആരൂഢ ശാസ്ത്രം ഉപയോഗിക്കുന്നു. രാശിചക്രത്തിൽ തൊട്ടാണ് ഫലം അറിയുക.
പലതരം രാശിചക്രങ്ങൾ ഉണ്ട്. വാസിഷ്ഠ രാശിചക്രമാണ് ഉപയോഗിക്കുന്നതെങ്കിൽ മേടം, കർക്കടകം, തുലാം, മകരം എന്നീ രാശികൾ കുപം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികൾ വാസിഷ്ഠം.
മിഥുനം, കന്നി, ധനു, മീനം, എന്നീ രാശികൾ. ഉദരം പറയുന്ന ഫലങ്ങൾ കുപം വാസിഷ്ഠം, ഉദരം ഇവയെ ആശ്രയിച്ചിരിക്കുന്നു.
ഫലമറിയേണ്ടവർ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് വസിഷ്ഠ മഹർഷിയെ ധ്യാനിച്ച് ഈ രാശി ചക്രത്തിൽ കണ്ണടച്ചു കൊണ്ട് മൂന്നു വൃത്തം വരച്ച് മൂന്നാം വൃത്തത്തിൽ കൈ നിർത്തുക.
വാസിഷ്ഠമാണ് തൊട്ടതെങ്കിൽ നിശ്ചയിച്ച കാര്യം പെട്ടെന്ന് നടക്കും.
കുപമാണെങ്കിൽ ഫലം വൈകും.
ഉദരമാണെങ്കിൽ കാര്യം നടക്കില്ലെന്ന് ഉറപ്പ്.