ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ നേടിയെടുക്കാൻ വഴിയുണ്ടോ? ഉണ്ടെന്നാണു താന്ത്രിക മാന്ത്രിക ഗ്രന്ഥങ്ങൾ പറയുന്നത്. പലതരം ദോഷങ്ങൾ പരിഹരിക്കാനും ഐശ്വര്യം ഉണ്ടാകാനും അതിനനുസരിച്ച മന്ത്രങ്ങൾ കൊണ്ടു ഹോമവും യന്ത്രധാരണ വും പരിഹാരകർമ്മമായി ഗ്രന്ഥങ്ങൾ വിധിക്കുന്നു. പൊതുവെ പരിഹാരകർമങ്ങളെല്ലാം മൂന്നു തരത്തിലാണ് അറിയപ്പെടുന്നത് - ശൈവം, വൈഷ്ണവം, ശാക്തേയം.
സ്വർണം, വെളളി, ചെമ്പ് തുടങ്ങിയ ഉത്തമ ലോഹങ്ങളുടെ തകിടിലാണു മന്ത്രസഹിതമുളള ദേഹരക്ഷായന്ത്രങ്ങൾ തയാറാക്കുന്നത്.
വിവിധ കാര്യങ്ങൾക്കു വിവിധ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
∙ഗ്രഹദോഷങ്ങൾ മാറാനും നവഗ്രഹങ്ങളുടെ പ്രീതിയിലൂടെ ഐശ്വര്യവും പുരോഗതിയും ഉണ്ടാകാനും ഉപയോഗിക്കുന്ന യന്ത്രമാണു നവഗ്രഹയന്ത്രം. ഈ യന്ത്രം ധരിച്ചാൽ സാമ്പത്തി കാഭിവൃദ്ധി, പ്രവർത്തനരംഗത്തു പുരോഗതി, കുടുംബത്തിൽ സമാധാനം എന്നിവയൊക്കെ ഉണ്ടാകുമെന്നു പറയുന്നു.
∙സമ്പദ്സമൃദ്ധിക്കു വേണ്ടി ധരിക്കാൻ നിർദേശിക്കപ്പെടുന്ന മറ്റൊരു യന്ത്രമാണ് മഹാസുദർശനയന്ത്രം. ശത്രുബാധ, ആഭിചാരം തുടങ്ങിയവയിൽ നിന്നുളള ദോഷം തീരാനും മഹാസുദർശനയന്ത്രം പ്രയോജനപ്പെടും. ഭൂതപ്രേതങ്ങളിൽ നിന്നുളള ദോഷം തീരാനും മഹാസുദർശനയന്ത്രം ധരിക്കാം.
∙രോഗശാന്തിക്കും അപമൃത്യു ദോഷങ്ങൾ തടയാനും ഉപകരി ക്കുന്നതാണു മൃത്യുഞ്ജയയന്ത്രം. മൃത്യുഞ്ജയനായ പരമ ശിവനെ പ്രാർത്ഥിച്ചുകൊണ്ടാണു മൃത്യുഞ്ജയയന്ത്രം തയാറാ ക്കുന്നത്.
∙ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനും വിവാഹതടസ്സങ്ങൾ ഒഴിവാക്കാനും ധരിക്കുന്ന ദേഹരക്ഷായന്ത്രമാണു സ്വയംവര യന്ത്രം. പാർവതീദേവിയെ ദേവതയാക്കിയുളളതാണു സ്വയംവര യന്ത്രം.
∙സാമ്പത്തിക പുരോഗതി, വരുമാനവർധന തുടങ്ങിയ ഫലങ്ങ ളാണ് ധനലക്ഷ്മീയന്ത്രം നൽകുക. ദാരിദ്ര്യം ഇല്ലാതാക്കാനും കടബാധ്യതകളിൽ നിന്ന് ഒഴിവാകാനും ധനലക്ഷ്മീയന്ത്രം ഉപകരിക്കും.
∙മനസ്സിനു ശാന്തിയും സമാധാനവും നൽകുക എന്നതാണു പഞ്ചാക്ഷരയന്ത്രത്തിന്റെ ഫലസിദ്ധി. രോഗശാന്തിക്കായും ഇതു ധരിക്കാം. പരമശിവനാണു പഞ്ചാക്ഷരയന്ത്രത്തിന്റെ ദേവത.
∙വിദ്യാഭിവൃദ്ധിക്കും വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്കും വേണ്ടി ധരിക്കാവുന്നതാണു സരസ്വതീയന്ത്രം. പഠിച്ചതെല്ലാം മനസ്സിൽ നിൽക്കുന്നതിനും ഓർമശക്തി കൂട്ടാനും സരസ്വതീ യന്ത്രം ഉപകരിക്കും.
∙വിദ്യാഭ്യാസകാര്യങ്ങളിലെ പുരോഗതിക്കായി ധരിക്കാവുന്ന മറ്റൊരു യന്ത്രമാണു വിദ്യരാജഗോപാല യന്ത്രം. സമ്പത്തിക രംഗത്തെ അഭിവൃദ്ധി, കുടുംബത്തിൽ ഐശ്വര്യം എന്നിവയ്ക്കും വിദ്യാരാജഗോപാലയന്ത്രം ഉപകരിക്കും.
∙ധനാഭിവൃദ്ധി ലക്ഷ്യമാക്കി ധരിക്കുന്ന യന്ത്രമാണു ധനാകർഷണ ഭൈരവ യന്ത്രം. ദാരിദ്രത്തിൽ നിന്നു മോചനം നേടാനും കടബാധ്യതകൾ തീർക്കാനും ഈ യന്ത്രം സഹായിക്കും. ഭൈരവ മൂര്‍ത്തി ദേവതയായുളള യന്ത്രമായതിനാലാണ് ഇതിനു ധനാകർ ഷണ ഭൈരവയന്ത്രം എന്ന പേരു വന്നത്.
∙സുഖഭോഗങ്ങൾ ധാരാളമായി തരുന്ന യന്ത്രമാണു മഹാത്രിപുരസുന്ദരി യന്ത്രം. ലൗകികസുഖങ്ങളാണു പ്രധാനമായും ഫല മെങ്കിലും ജീവിതാന്ത്യത്തിൽ മോക്ഷത്തിനു സഹായകമായും ഈ യന്ത്രം.
സ്വർണത്തകിടിലോ വെളളിത്തകിടിലോ വെറുതെ മന്ത്രങ്ങൾ എഴുതിയാല്‍ ഫലസിദ്ധിയുളള യന്ത്രമാകില്ല. അതിന് യന്ത്രകർത്താവ് മന്ത്രതന്ത്രങ്ങളിൽ പ്രവീണനായിരിക്കണം. ഉപാസനാബലം കൂടിയുണ്ടെങ്കിലേ ഫലസിദ്ധിയുളള യന്ത്രം തയാറാക്കാനാകൂ.