എല്ലാ വ്യക്തികൾക്കും ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകണമെന്നില്ല. ജാതകത്തിൽ യോഗം ഉള്ളവർക്കു മാത്രമേ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകൂ. ജാതകത്തിൽ ഭാഗ്യസ്ഥാനാധിപതി 6, 8, 12 ഭാവങ്ങളിൽ നിൽക്കുക, നീചത്തിൽ നിൽക്കുക, ശത്രുരാശിയിൽ നിൽക്കുക ഇവയൊക്കെ ഭാഗ്യഹാനിയെ െചയ്യുന്ന യോഗങ്ങൾ ആകുന്നു. നിങ്ങളുടെ ജാതകത്തിൽ ലഗ്നം തുടങ്ങി എണ്ണുമ്പോൾ ഒൻപതാം ഭാവമാണ് ഭാഗ്യസ്ഥാനം. ഈ രാശിയിൽ നോക്കുകയും നിൽക്കുകയും ചെയ്യുന്ന ഗ്രഹങ്ങളെക്കൊണ്ടും ഈ ഭാവാധിപനെക്കൊണ്ടും ഭാഗ്യാനുഭവങ്ങളുടെ ഗുണദോഷനിരൂപണം നടത്താം.
ഭാഗ്യസ്ഥാനത്ത് ആദിത്യന്റെ ബന്ധം വന്നാൽ പിതൃസേവനം കൊണ്ടു ഭാഗ്യം വർധിപ്പിക്കാം.
ചന്ദ്രബന്ധം വന്നാൽ മാതൃവിഭാഗത്തിൽ ഉളളവരെ സേവിക്കണം. സോമവാരവ്രതാനുഷ്ഠാനവും നന്ന്.
കുജബന്ധം വന്നാൽ സഹോദരവിഭാഗത്തിനു വേണ്ട സഹായങ്ങൾ ചെയ്യുകയും തന്നോട് ശത്രുത കാട്ടുന്നവരോട് അനുകമ്പ കാണിക്കുകയും മംഗലവാരവ്രതവും നന്ന്. ബുധനായാൽ മാതുലസേവയും ബുധനാഴ്ചവ്രതവും ഉത്തമം.
ഗുരുവായാൽ ഗുരുക്കന്മാരെ ബഹുമാനപൂർവം ആദരിക്കുകയും വ്യാഴാഴ്ചവ്രതവും നല്ലത്.
ശുക്രനായാൽ ഉത്തമകളും സുമംഗലകളും ആകുന്ന വനിതകൾക്കു വസ്ത്രദാനവും വെളളിയാഴ്ചവ്രതവും ഉത്തമം.
ശനിയായാൽ വ്രതാനുഷ്ഠാനത്തോടു കൂടി വൃദ്ധജനങ്ങൾക്ക് എണ്ണ, വസ്ത്രം, അന്നദാനം ഇവ യഥാശക്തി നടത്തുക.
രാഹുവായാല്‍ അംഗവൈകല്യമുളളവരെ സഹായിക്കുക. ആയില്യം നക്ഷത്രം തോറും വ്രതാനുഷ്ഠാനം നടത്തുക.
കേതുവിനു വിധവകളായ അമ്മമാർക്കു ദാനങ്ങൾ നടത്തുകയും പുരോഹിതർക്കു ദക്ഷിണ നൽകുകയും ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് ഉത്തമം.
ഭാഗ്യാധിപന്റെ ദേവതാനിർണയം നടത്തി ആ ദേവനെ പ്രീതിപ്പെടു ത്തുന്നതും ഭാഗ്യ ഐശ്വര്യ വർധനയ്ക്കായുള്ള സൂക്തങ്ങൾ നിത്യവും ജപിക്കുന്നതും ഗുണകരമായിരിക്കും.