ജാതകം നന്നെങ്കിൽ ഭാഗ്യക്കുറി പോലും ഉറപ്പ്

ഭാഗ്യാനുഭവങ്ങൾ ഏവരും ആഗ്രഹിക്കുന്നതാണ്. നല്ല സമയവും ചീത്ത സമയവും അറിയുന്നതുപോലെ തന്നെ ഭാഗ്യയോഗങ്ങളും ജാതകത്തിൽ നിന്ന് മനസിലാക്കാം.


വാഹനയോഗം...
ജാതകത്തിൽ വാഹനയോഗം ഉണ്ടോ എന്ന് ഗ്രഹസ്ഥിതി നോക്കി മനസിലാക്കാം. നാലാം ഭാവാധിപൻ ബുധയോഗം ചെയ്ത് നിന്നാലും നാലിൽ തന്നെ നിന്ന് നാലാം ഭാവാധിപൻ ശുഭാംശകം ചെയ്താലും വാഹനഭാഗ്യം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

നിധിലാഭം
ചില ഫലപ്രവചനങ്ങളിൽ നിധിലാഭം ഉണ്ടാകും എന്ന് പറയാറുണ്ട്. ജാതകം നോക്കിയാൽ നിധിലാഭമോ അപ്രതീക്ഷിതധനലാഭമോ ലഭിക്കുമോ എന്നറിയാൻ സാധിക്കും. ഒരാളുടെ ജാതകത്തിൽ ലഗ്നാധിപൻ രണ്ടിലും, രണ്ടാം ഭാവാധിപൻ പതിനൊന്നിലും, പതിനൊന്നാം ഭാവാധിപൻ പതിനൊന്നിലും പരിവർത്തനം ചെയ്തു നിന്നാൽ ധനലാഭം പ്രതീക്ഷിക്കാം. ഭാഗ്യക്കുറി ലഭിക്കുന്നതു പോലെയുള്ള ധന നേട്ടങ്ങൾ ലഭിക്കും.

...