ജനിച്ച ദിവസം നോക്കി സ്വഭാവമറിയാം...

ജനന സമയം ജ്യോതിഷത്തിൽ പ്രധാനമാണ്. ജനിച്ച സമയം നോക്കിയാണ് ഫലപ്രവചനങ്ങൾ നടത്തുന്നത്. ജനിച്ച ദിവസത്തിനുമുണ്ട് അതുപോലെ പ്രാധാന്യം എന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഏഴ് ദിവസങ്ങളിലെ സ്വഭാവവിശേഷങ്ങൾ വായിക്കാം.


തിങ്കൾ
വികാരഭരിതരും തൊട്ടാവാടികളുമായിരിക്കും. മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരായിരിക്കും. ഇവർ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കും.
ചൊവ്വ
ഉത്സാഹഭരിതരും ഊർജ്ജസ്വലരുമാണ്. ആകാംക്ഷഭരിതരും ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടുന്നവരുമാണ്.
ബുധൻ
നിങ്ങളുടെ ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരിയുണ്ടോ? എങ്കിൽ നിങ്ങൾ ജനിച്ച ദിവസം ബുധനാഴ്ച തന്നെ. ബുധനാഴ്ച ജനിച്ചവരുടെ സവിശേഷതയാണ് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. സംസാരപ്രിയരുമാണ്. ഇവർ കാര്യങ്ങൾ മനസിലാക്കുവാൻ മിടുക്കരാണ്.
വ്യാഴം
ചുറു ചുറുക്കുള്ളവരും പ്രസന്നവദനരുമായിരിക്കും. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമാണ് ഇവരുടെത്.
വെള്ളി
ബുദ്ധിശാലികളാണിവർ. ചുറ്റുമുള്ള കാര്യങ്ങളെ നിരീക്ഷിക്കാൻ മിടുക്കരാണ്. ഭാഗ്യമുള്ളവരാണ്.
ശനി
ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വികാരഭരിതരാണ്. ചിത്രരചനയിൽ താത്പര്യമുള്ളവരാണ്.
ഞായർ
ഊർജ്വസ്വലരും ഭാവനാസമ്പന്നരുമാണ്. നിരീക്ഷണങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ കണ്ടെത്താൻ മിടുക്കരാണിവർ.