വൃശ്ചിക മാസത്തിൽ കാർത്തിക നാളും പൗർണ്ണമിയും ഒന്നിച്ചു വരുന്നതിനാൽ ദേവീപ്രീതിയ്ക്ക് അത്യുത്തമ ദിനമാണ്. കാർത്തിക നക്ഷ്രതം ദേവിയുടെ പിറന്നാളാണ്. അന്നേ ദിവസം പൗർണ്ണമീവ്രതം അനുഷ്ഠിക്കുകയും ഭവനത്തിൽ ദീപം തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു.
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും.
പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. ഒരിക്കൽ എടുക്കാം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുക. ലളിത സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമം.
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.
മേടം - ധാന്യ വർദ്ധന
ഇടവം - മന:ശാന്തി,വിവാഹതടസം മാറുന്നതിന്
മിഥുനം - പുത്രഭാഗ്യം
കർക്കിടകം - ഐശ്വര്യവർദ്ധനം
ചിങ്ങം- കുടുംബ ഐക്യം
കന്നി : സമ്പത്ത് വർദ്ധന
തുലാം - വ്യാധിനാശം
വൃശ്ചികം - സ്ഥായിയായ കീർത്തി
ധനു- ആരോഗ്യവർദ്ധന
കുംഭം - ദുരിത നാശം
മീനം - ശുഭ ചിന്തകൾ വർദ്ധിക്കും.
ദിവസത്തിന്റെ സവിശേഷത
ഇംഗ്ലീഷ് തീയതി∙ 2015 നവംബർ 25
ശകവർഷം തീയതി∙ 1937 മാർഗശീർഷം 04
നക്ഷത്രം (നാഴിക വിനാഴിക സഹിതം) ∙ഭരണി 02.55; കാർത്തിക 57.28
തിഥി∙ശുക്ലപക്ഷ ചതുർദശി 01.45
കരണം∙പശു; വിഷ്ടി; സിംഹം
നിത്യയോഗം∙ പരിഘം
വിശേഷം ∙ തൃക്കാർത്തിക
രാഹുകാലം 12 noon -1.30 pm