ശരീരശുദ്ധിക്കും ആയുസ്സിനും ആരോഗ്യത്തിനും ഈശ്വരപ്രീതിക്കും ഉപവാസം

സമയം തെറ്റിയുള്ള ആഹാരക്രമവും ക്രമാതീതമായ ഭക്ഷണ രീതിയും വ്യായാമമുറകൾ ഇല്ലാത്ത ദിനചര്യയും പഥ്യമല്ലാത്ത ഭക്ഷണച്ചേരുവകളും മൂലം ദഹനക്കേടും മറ്റു പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകും. പലപ്പോഴും ഭക്ഷണത്തെക്കാൾ മരുന്നുകൾക്കു ശരീരം വഴങ്ങേണ്ടിവരുന്ന അവസ്ഥ.എല്ലാ രോഗങ്ങളുടെയും ഉദ്ഭവസ്ഥാനം വയറാണെന്നാണു പഴമക്കാർ പറയാറുള്ളത്.
ഉപവാസം ആയുസ്സിനും ആരോഗ്യത്തിനും


വയറ്റിൽ അടിഞ്ഞുകൂടുന്ന മാലിന്യം എത്രയും വേഗം ദഹിപ്പിച്ച് ആരോഗ്യത്തെ സംരക്ഷിക്കേണ്ടതിനുള്ള ഏളുപ്പമാർഗമാണ് ഉപവാസം. ഒരു പക്ഷേ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാനും കൂടിയാകണം പൂർവികർ വ്രതമനുഷ്ഠിക്കാൻ തുടങ്ങിയത്. ആഴ്ചകളിലെ ദിവസങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള തിങ്കളാഴ്ച വ്രതംശനിയാഴ്ച വ്രതംവ്യാഴാഴ്ച വ്രതംഷഷ്ഠിപ്രദോഷം മുതലായവയും ആചരിക്കാം. ഒരു ദിവസം മുഴുവൻ പട്ടിണി കിടക്കേണ്ട ഏകാദശിശിവരാത്രി വ്രതങ്ങളുമുണ്ട്. ഇവയിലേതായാലും ഇതിലൂടെ നമ്മൾ കൈവരിക്കുന്നത് ഈശ്വരപ്രീതിയും ശരീരപരിരക്ഷയുമാണ്.