പരീക്ഷണ നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാള്‍ക്കും പെന്റുലശാസ്‌ത്രം പഠിക്കാം. പെന്റുലത്തിന് തനതായ ഒരു ഭാഷയുണ്ട്. അതിന്റെ ചലനദിശയും വേഗതയും കറക്കവും നിരീക്ഷിച്ച് നമ്മുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുവാന്‍ ദീര്‍ഘകാലത്തെ അഭ്യാസവും അനുഭവജ്‌ഞാനവും അനിവാര്യമാണ്. ഏതൊരു ഭാഷാപഠനത്തിനും കഠിനമായ അദ്ധ്വാനം ആവശ്യമാണല്ലോ?
വളരെ കുറഞ്ഞ അളവിലുള്ള അതീന്ദ്രിയജ്‌ഞാനം അല്ലെങ്കില്‍ ഉപാസനകൊണ്ട് പ്രവഹിക്കാന്‍ കഴിയുന്ന ഒരു ശാസ്‌ത്രശാഖയാണ് പെന്റുലശാസ്‌ത്രം. ജ്യോതിഷം, സംഖ്യാശാസ്‌ത്രം, ഹസ്‌തരേഖാ ശാസ്‌ത്രം തുടങ്ങിയ ശാസ്‌ത്രങ്ങള്‍ക്ക് സങ്കീര്‍ണ്ണങ്ങളായ സാങ്കേതികജ്‌ഞാനം ആവശ്യമാണ്. എന്നാല്‍ പെന്റിലത്തിനാകട്ടെ അതിന്റെ ഭാഷ അറിഞ്ഞിരിക്കണമെന്നുമാത്രം.
ഭൂഗര്‍ഭജലം കണ്ടുപിടിച്ച് കിണറിന് സ്‌ഥാന നിര്‍ണ്ണയം ചെയ്യുന്ന ഒരു ശാസ്‌ത്രമായിട്ടാണ് പെന്‍ഡുലശാസ്‌ത്രത്തെ എല്ലാവരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ഭൂമിക്കടിയിലുള്ള ധാതുക്കളെ കണ്ടുപിടിക്കുന്നതിനും രോഗനിര്‍ണ്ണയം നടത്തുന്നതിനും ജ്യോതിഷസംബന്ധമായും പെന്റുലത്തെ ഉപയോഗിക്കാന്‍ കഴിയും. വീട് നിര്‍മ്മാണ സമയത്ത് നമ്മള്‍ നിര്‍മ്മിക്കാന്‍ പോകുന്ന വീടിന് എന്തെങ്കിലും ദോഷങ്ങളുണ്ടോയെന്ന് പ്ലാന്‍വച്ച് പെന്റുലം ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ കഴിയും. ഇതിന് മാപ്പ് ഡൗസിംഗ് എന്നു പറയും.
ഭൂമി സംബന്ധമായ ദോഷങ്ങളുണ്ടോയെന്ന് സ്‌ഥലത്തിന്റെ സ്‌കെച്ച് ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും. നമ്മുടെ ഭവനത്തില്‍ നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ഏതെങ്കിലും വസ്‌തു ഉണ്ടെങ്കില്‍ അവ കണ്ടുപിടിക്കാന്‍ കഴിയും. പല വീടുകളിലും സുഹൃത്തുക്കള്‍ നല്‍കുന്ന കൗതുക വസ്‌തുക്കളും പ്രതിമകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സ്‌ഥാനം മാറി ഇരിക്കുന്നതുമൂലം വീടിനെ ദോഷകരമായി ബാധിക്കുന്ന എനര്‍ജി പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. അത് കണ്ടുപിടിച്ച് അനുകൂലമായ എനര്‍ജി നല്‍കുന്ന സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കുവാനും ദോഷങ്ങള്‍ മാറ്റാനും കഴിയും.
നമ്മുടെ ഭവനത്തിനു ചുറ്റും നില്‍ക്കുന്നതും നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്നതുമായ അലങ്കാര സസ്യങ്ങളേയും വൃക്ഷങ്ങളേയും കണ്ടെത്താന്‍ കഴിയും. പെന്റുലം ഉപയോഗിച്ച് വിവാഹച്ചേര്‍ച്ച പരിശോധിക്കാം. പൊരുത്തം 50 ശതമാനം, 60 ശതമാനം, 70 ശതമാനം, 80 ശതമാനം, 90 ശതമാനം, 100 ശതമാനം എന്ന് രേഖപ്പെടുത്തിയ ചാര്‍ട്ടുവഴി കൃത്യമായി പൊരുത്തം രേഖപ്പെടുത്താം. നമുക്ക് ധരിക്കാവുന്ന രത്നങ്ങള്‍ ഏത്, അവ ഏത് വിരലില്‍ എന്ന് ധരിക്കണം, എത്ര ക്യാരറ്റ് വേണം, അനുയോജ്യമായ നിറങ്ങള്‍ എന്നിവയും നമ്മുടെ ഭാഗ്യ നമ്പറും പെന്റുലം ഉപയോഗിച്ച് കണ്ടുപിടിക്കാം. എന്നാല്‍ ലോട്ടറി അടിക്കുന്ന നമ്പര്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കണ്ടാ.
നാം ഉപയോഗിക്കുന്ന ഏലസ്സുകള്‍ , തകിടുകള്‍ പൂര്‍ണ്ണമായി ഗുണമുള്ളതാണോയെന്ന് പരിശോധിക്കാം. കുട്ടികള്‍ക്ക് പേര് നിശ്‌ചയിക്കുമ്പോള്‍ ഏത് പേരാണ് കുട്ടിക്ക് ഗുണം നല്‍കുന്നതെന്ന് പരിശോധിക്കാം. പഠിത്തത്തില്‍ വിദ്യാര്‍ത്ഥികളെ എങ്ങോട്ട് തിരിച്ചുവിടണമെന്ന് മാതാപിതാക്കള്‍ ചിന്താക്കുഴപ്പത്തിലാകുമ്പോള്‍ നിങ്ങള്‍ക്ക് പെന്റുലത്തിന്റെ നിര്‍ദ്ദേശം തേടാം. ഒരാളിന്റെ ചിത്രമോ, അയാളുടെ നഖമോ, മുടിയോ വച്ച് അയാളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഒരാളിന്റെ ശരീരം സ്വീകരിക്കുന്നതും പെട്ടെന്ന് സുഖപ്പെടുന്നതുമാ യ ചികിത്സാരീതി ഏതാണെന്നും രോഗം എത്ര ശതമാനം കുറയുമെന്നും കണ്ടുപിടിക്കാനും പെന്റുലം ഉപയോഗിക്കാം. മര്‍മ്മ ഉഴിച്ചില്‍ ചികിത്സകര്‍ക്ക് രോഗത്തിന്റെ മൂലകാരണം എവിടെയാണെന്ന് കണ്ടുപിടിച്ച് ചികിത്സ ചെയ്യാം. അങ്ങനെ അവരവരുടെ തൊഴിലിനും അഭിരുചിക്കുമനുസരിച്ച് വിപുലമായ രീതിയില്‍ പെന്റുലം ഉപയോഗിച്ച് വിജയം നേടാനാകും.
ആര്‍ഷഭാരതത്തിലെ ചില ആചാര്യന്മാര്‍ ചികിത്സാരംഗത്ത് ഔഷധസസ്യങ്ങളെ തെരഞ്ഞെടുത്തിരുന്നത് പെന്റുലം ഉപയോഗിച്ചായിരുന്നു. ഒരുകാര്യം; അമിതമായ മോഹത്തിലും അനവസരത്തിലും പെന്റുലത്തെ ദുരുപയോഗം ചെയ്‌ത് അബദ്ധത്തില്‍ ചാടരുത്. പെന്റുലത്തിന്റെ സാധ്യതകള്‍ അതിരുകള്‍ക്ക് അതീതമാണ്.
എന്താണ് പെന്‍ഡുലം?
ഭൂമുഖത്തുള്ള എല്ലാ പദാര്‍ത്ഥങ്ങളും സദാ രാദസ്‌ഫുരണം ചെയ്‌തുകൊണ്ടിരിക്കുന്നുവെന്ന് നാം ഊര്‍ജ്‌ജതന്ത്ര ശാസ്‌ത്രത്തില്‍ പഠിക്കുന്ന വസ്‌തുതയാണ്. ഇത്തരം രാദസ്‌ഫുരണങ്ങളില്‍ ചിലത് ദ്രോഹകരങ്ങളും ഉപദ്രവകാരികളും ആകുന്നു. അവ നമ്മെ ശാരീരികവും മാനസികവുമായ രോഗികളാക്കിത്തീര്‍ക്കുന്നു.
എന്നാല്‍ അനുകൂല രാദസ്‌ഫുരണങ്ങളാകട്ടെ, നമ്മെ സൗഖ്യമുള്ളവരാക്കുന്നു. ഇത്തരം രാദസ്‌ഫുരണങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഉപകരണമാണ് പെന്‍ഡുലം. ഒരു ചരടില്‍ തൂങ്ങിക്കിടക്കുന്ന ഏത് വസ്‌തുവിനെയും പെന്‍ഡുലം എന്ന് പറയാം. ലോഹം, തടി, കൊമ്പ്, കല്ല്, ഗ്ലാസ്സ് എന്നിങ്ങനെ ഭാരമുള്ള ഏത് വസ്‌തുവും പെന്റുലമായി ഉപയോഗിക്കാം. എന്നാല്‍ പഞ്ചലോഹം, രസമണി (ആറുരസങ്ങളും അടങ്ങിയ ശിവബീജമെന്ന് വാഴ്‌ത്തപ്പെട്ട രസത്തെ (മെര്‍ക്കുറി) ദൈവികമൂലികകളാല്‍ പ്രഭാവം നഷ്‌ടമാകാതെ ബന്ധിച്ച് ഇഷ്‌ടമുള്ള രൂപത്തില്‍ ചെയ്യുന്നതിനെ രസമണിയെന്നു പറയുന്നു.) എന്നിവ കൊണ്ടുള്ള പെന്റുലം ഭാവി പ്രവചനത്തിന് കൃത്യമായ ഫലം നല്‍കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു.
പെന്റുലത്തിന്റെ തൂക്കം: 10 ഗ്രാം മുതല്‍ 30 ഗ്രാം വരെ പ്രവചനത്തിന് മതിയാകുന്നു.
ആകൃതി: ഏത് ആകൃതിയിലുമാകാം. കാറ്റുപിടിക്കാത്ത ആകൃതിയായിരിക്കണം എന്നു മാത്രം. വാഴക്കൂമ്പിന്റെ രൂപത്തിലും. ദണ്ഡ്, ചതുരം, ദേവീദേവന്മാരുടെ രൂപം, മനുഷ്യശരീരം, പക്ഷികളുടെ ആകൃതി എന്നീ രൂപങ്ങളിലും പെന്റുലങ്ങള്‍ പ്രചാരത്തിലുണ്ട്. ഫെങ്‌ഷൂയി സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ ലഭിക്കും.
പെന്റുലം ബന്ധിക്കുവാന്‍: വഴങ്ങുന്ന ചെറിയ ചങ്ങലയോ (മാല), ചരടോ ഇതിന് ഉപയോഗിക്കാം. അനായസമായി കൈകാര്യം ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കണം എന്നുമാത്രം. ഇതിന്റെ നീളം മൂന്നു ഇഞ്ച് മുതല്‍ പന്ത്രണ്ട് ഇഞ്ച് വരെയാകാം.
1. പെന്റുലത്തിന്റെ ചലനം:
ഒരേ ദിശയിലേക്കായിരിക്കും ചലിക്കുന്നത്. ഗുരുത്വാകര്‍ഷണ ശക്‌തികൊണ്ട് ഓരോ പ്രാവശ്യവും പെന്റുലം തിരിച്ചുവരുന്നു.
2. വൃത്തം: വൃത്താകൃതിയില്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള ചലനത്തെ കറക്കമെന്നു പറയുന്നു. (വലതുവശത്തേക്കും ഇടതുവശത്തേക്കും)
3. ദീര്‍ഘവൃത്തം: ദീര്‍ഘവൃത്താകൃതിയില്‍ കറങ്ങുന്നു.
4. കോണുകളുള്ള വൃത്താകൃതി: നക്ഷത്ര ആകൃതിയില്‍ കറങ്ങുന്നു.
പെന്റുലം എങ്ങനെ പിടിക്കണം?
തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയില്‍ മറ്റു വിരലുകള്‍ സ്‌പര്‍ശിക്കാതെ പിടിക്കുന്നതാണ് ഉത്തമം.
പെന്റുലം ചലിക്കുന്നതിന്റെ കാരണം:
1. എല്ലാ പദാര്‍ത്ഥങ്ങളും നിരന്തരമായി രാസപ്രസരണം നടത്തിക്കൊണ്ടിരിക്കുന്നു.
2. മനുഷ്യശരീരത്തിലെ കാന്തശക്‌തി വിരലുകളില്‍ക്കൂടി പുറത്തേക്ക് പ്രവഹിക്കുന്നു.
3. അദൃശ്യമായി പ്രവഹിക്കുന്ന ആ ശക്‌തി വിശേഷം വിരലുകളുടെ ഇടയിലുള്ള ചരടില്‍ക്കൂടി പെന്റുലത്തിലേക്ക് പ്രവഹിക്കുകയും തന്മൂലം പെന്‍ഡുലം ചലിക്കുകയും ചെയ്യുന്നു.
4. പെന്‍ുല ചലനത്തിന്റെ മുഖ്യഘടകങ്ങള്‍ മനുഷ്യശരീരത്തിലുള്ള കാന്തികശക്‌തിയും മാനസിക രശ്‌മിയുമാണ്.
5. രാദസംവേദകന്റെ ഉപബോധ മനസ്സ് അയയ്‌ക്കുന്ന സന്ദേശങ്ങളെ സ്വീകരിച്ചുകൊണ്ട് പെന്റുലം ചലിക്കാന്‍ തുടങ്ങുന്നു.
പെന്റുല പരിശീലനം
ആദ്യ പരിശോധനയില്‍ ചിലര്‍ക്ക് ഈ കഴിവു കണ്ടില്ലെന്ന് വരാം. ദിവസം അര മണിക്കൂര്‍ വീതം പരിശീലിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1. പ്രാര്‍ത്ഥനയും ഈശ്വരാനുഗ്രഹവും അത്യാവശ്യം. പ്രവചനസിദ്ധിയുടെ ഉറവിടം നമ്മുടെ മനസ്സാണ്. അതുകൊണ്ട് നല്ല മാനസികാവസ്‌ഥയിലായിരിക്കണം. ശാരീരികാവയവങ്ങള്‍ക്ക് പൂര്‍ണ്ണമായ അയവുകൊടുക്കണം. ധ്യാനതലത്തില്‍ മനസ്സിനെ കൊണ്ടുവരണം. പ്രവചനത്തിന് പ്രേരണ നല്‍കുന്നത് ഉപബോധമനസ്സാണ്.
2. മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുമ്പോള്‍ പരീക്ഷണങ്ങള്‍ ചെയ്യരുത്.
3. ദേഹശുദ്ധിവരുത്തി സ്വസ്‌ഥമായി ഒരിടത്ത് ഇരുന്നുവേണം പെന്റുലം ചലിപ്പിക്കേണ്ടത്.
4. പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുത്. ഇത് നിഗൂഢ ശാസ്‌ത്രമാകയാല്‍ ഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
5. മുന്‍വിധിയോടുകൂടി പെന്‍ഡുലം പരീക്ഷണം നടത്തരുത്. ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിരിക്കണം. 'അതെ' എന്നോ 'ഇല്ല' എന്നോ മറുപടി ലഭിക്കത്തക്ക രീതിയിലായിരിക്കണം ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടത്.
6. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും രേഖപ്പെടുത്തി പെന്റുലത്തിന്റെ നിഗൂഢഭാഷയില്‍ പ്രാവീണ്യം നേടണം.
7. രാദസംവേദന പരിശ്രമത്തില്‍ പരാജയങ്ങള്‍ സംഭവിക്കാം. ശാരീരികാവസ്‌ഥ, മാനസികാവസ്‌ഥ, സംവേദക വലയങ്ങള്‍, വ്യാഖ്യാനം, സമീപസ്‌ഥര്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ തെറ്റുകള്‍ക്ക് കാരണമാകാം. അതിനാല്‍ വളരെയധികം ശ്രദ്ധയോടെ തെറ്റുകളെ ഒഴിവാക്കണം.
8. അതിസൂക്ഷ്‌മ പ്രവചന ശാസ്‌ത്രമാകയാല്‍ അതിന്റെ ചലനത്തിന് പ്രത്യേക വ്യാഖ്യാനം നല്‍കണം. കറക്കം പ്രദക്ഷിണമെങ്കില്‍ അനുകൂലവും അപ്രദിക്ഷണമെങ്കില്‍ പ്രതികൂലവുമായി വ്യാഖ്യാനിക്കുകയാണ് സാധാരണ ചെയ്‌തുപോരുന്നത്. എന്നാല്‍ ചില ആളുകള്‍ക്ക് അനുകൂല ചലനവും പ്രതികൂല ചലനവും വ്യത്യസ്‌തമായിരിക്കും. ഇതാണ് പരിശീലകര്‍ ആദ്യമായി കണ്ടുപിടിക്കേണ്ടത്.
പ്രായോഗിക പരിശീലനം
പെന്റുലം മുന്‍ പറഞ്ഞതുപോലെ പിടിച്ചതിനുശേഷം 'അതെ' എന്ന് ഉത്തരം നല്‍കുന്ന ചലനം കാണിച്ചുതരൂ (Show my yes) ഇത് പലവട്ടം ആവര്‍ത്തിച്ച് പെന്റുലത്തിനോട് ചോദിക്കുക. സാവധാനം ചലിക്കാന്‍ തുടങ്ങും. അതെ, ഉവ്വ്, പോസറ്റീവ് എന്നിങ്ങനെ പറയുവാന്‍ ഈ ചലനം മനസ്സിലാക്കുക. ഇതുപോലെ 'ഇല്ല' എന്ന് ഉത്തരം നല്‍കുന്ന ചലനം (Show my no) കാണിച്ചുതരൂ. ഇത് ചോദിച്ച് പെന്റുലത്തിന്റെ ചലനം മനസ്സിലാക്കുക. ഈ ചലനമാണ് നിങ്ങളുടെ ഇല്ല, നെഗറ്റീവ് എന്നു പറയുവാന്‍ അനുയോജ്യമായ ചലനമെന്ന് മനസ്സിലാക്കുക. ചില ആളുകള്‍ക്ക് രണ്ടുമൂന്ന് ദിവസം വേണ്ടിവരും. ചിലപ്പോള്‍ അന്നുതന്നെ പെന്റുലം ചലിക്കും. ഇത് വ്യക്‌തികളെ ആശ്രയിച്ചിരിക്കും.
അതിനുശേഷം 'അതെ' 'ഇല്ല' എന്ന് ഉത്തരം ലഭിക്കുന്ന ചോദ്യങ്ങള്‍ തയ്യാറാക്കുക.
സ്‌ത്രീ പുരുഷന്മാരുടെ ചിത്രങ്ങള്‍ ഒരേ ആകൃതിയും വലിപ്പവുമുള്ള കവറുകളിലാക്കി പെന്റുല പരിശോധന നടത്തി പുരുഷന്റെയും സ്‌ത്രീയുടെയും കറക്കങ്ങളുടെ ചലന വേഗത നിരീക്ഷിച്ച് നിങ്ങളുടെ കഴിവ് വികസിപ്പിക്കുക.
പാത്രങ്ങളില്‍ ജലം, പാല്‍, തേന്‍ , എണ്ണ, എന്നിവ വച്ച് പെന്റുലം പരിശോധന ചെയ്‌ത് ഓരോ വസ്‌തുവിന്റെയും കറക്കത്തിന്റെ എണ്ണം, ക്രമസംഖ്യ എന്നിവ മനസ്സിലാക്കുക.
ക്ഷുദ്രം അഥവാ ഉപദ്രവകരങ്ങളായ രാദസ്‌ഫുരണങ്ങള്‍ കണ്ടെത്തുക. കരിക്കട്ട, അസ്‌ഥിക്കഷ്‌ണം, തലമുടി ഇവയുടെ ക്രമസംഖ്യയും ചലനദിശയും കണ്ടെത്തുക. അഭ്യാസങ്ങളുടെ ഫലം നിങ്ങളെ നിരാശപ്പെടുത്തുന്നുവോ? എങ്കില്‍ സാരമില്ല. രാദ സംവേദനശേഷിയുടെ കുറവുകൊണ്ട് ആയിരിക്കും അത്. നിങ്ങളുടെ ശരീരത്തിലെ കാന്തിക ജൈവോര്‍ജ്‌ജ മേഖലയെ പരിപോഷിപ്പിച്ച് ആ കുറവ് നികത്താവുന്നതാണ്. ആയതിലേക്കുള്ള കായിക മാനസികാഭ്യാസങ്ങള്‍ ചെയ്യുക. സൂര്യനമസ്‌കാരം, മെഡിറ്റേഷന്‍ , പ്രാണായാമം എന്നിവ പരിശീലിക്കുക. ഒപ്പം പെന്‍ഡുല പരിശീലനവും ചെയ്‌ത് ഒരുനല്ല പെന്‍ഡുലം ഡൗസര്‍ ആകുക.